സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തും. മേയ് 23നായിരിക്കും വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്...
സ്വന്തം ലേഖകന്‍
വോട്ടിംഗ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമായിരിക്കും കേരളത്തില്‍ മലയാളികള്‍ക്കു ഫലമറിയാനാവുക. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ 43 ദിവസം ലഭിക്കും.
ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചതാണ് ഇക്കാര്യം.
വോട്ടു ചെയ്യുന്നതിനു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാമെന്നും കമ്മിഷന് വ്യക്തമാക്കി.
* സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വോട്ടിംഗ് യന്ത്രത്തിലുണ്ടാവും.
* ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണോ വോട്ടു പോയതെന്ന് വോട്ടര്‍ക്ക് അറിയാന്‍ വിവി പാറ്റ് സംവിധാനം.
Keywords: Voting, 2019 Lok Sabha elections, 11 April, Election Commission, Andhra Pradesh, Odisha, Sikkim, Arunachal Pradesh, BJP, Narendra Modi, Rahul Gandhi
ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തും. മേയ് 23നായിരിക്കും വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ 23ന് മൂന്നാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ ഒരു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തും.
ഒന്നാം ഘട്ടം: ഏപ്രില്‍ 11, 91 മണ്ഡലങ്ങള്ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11 ന് നടക്കുമെന്നും പെരുമാറ്റച്ചട്ടം രാജ്യത്തു നിലവില്‍ വന്നതായും തിരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപിച്ചു.
രണ്ടാം ഘട്ടം: ഏപ്രില്‍ 18, 97 മണ്ഡലങ്ങള്‍
മൂന്നാം ഘട്ടം: ഏപ്രില്‍ 23, 150 മണ്ഡലങ്ങള്‍
നാലാം ഘട്ടം: ഏപ്രില്‍ 29, 71 മണ്ഡലങ്ങള്‍
അഞ്ചാം ഘട്ടം: മേയ് 6, 51 മണ്ഡലങ്ങള്‍
ആറാം ഘട്ടം: മേയ് 12, 59 മണ്ഡലങ്ങള്‍
ഏഴാം ഘട്ടം: മേയ് 19, 59 മണ്ഡലങ്ങള്‍
വോട്ടിംഗ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമായിരിക്കും കേരളത്തില്‍ മലയാളികള്‍ക്കു ഫലമറിയാനാവുക. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ 43 ദിവസം ലഭിക്കും.
ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചതാണ് ഇക്കാര്യം.
മാര്‍ച്ച് 28ന് കേരളത്തില്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാലു വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മ പരിശോധന നടത്തും. എട്ടാം തീയതി വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാവും.
* സ്ഥാനാര്‍ത്ഥികളുടെ ചിത്രവും വോട്ടിംഗ് യന്ത്രത്തിലുണ്ടാവും.
* ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണോ വോട്ടു പോയതെന്ന് വോട്ടര്‍ക്ക് അറിയാന്‍ വിവി പാറ്റ് സംവിധാനം.
Keywords: Voting, 2019 Lok Sabha elections, 11 April, Election Commission, Andhra Pradesh, Odisha, Sikkim, Arunachal Pradesh, BJP, Narendra Modi, Rahul Gandhi
LIVE Now 📡: Press Conference by #ElectionCommission of India https://t.co/s05XsYHmKh
— PIB India (@PIB_India) March 10, 2019
COMMENTS