കൊച്ചി: പുറമ്പോക്കു കൈയേറി ചാലക്കുടിയില്‍ തീയറ്റര്‍ സമുച്ചയം നിര്‍മിച്ചുവെന്ന കേസില്‍ നടന് ദിലീപിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി...
കൊച്ചി: പുറമ്പോക്കു കൈയേറി ചാലക്കുടിയില്‍ തീയറ്റര്‍ സമുച്ചയം നിര്‍മിച്ചുവെന്ന കേസില്‍ നടന് ദിലീപിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
പുറമ്പോക്കു കൈയേറിയ വിഷയത്തില്‍ വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന് നടപടികള്‍ക്കു സാധുതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ 2018 മാര്‍ച്ച് 15ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ദിലീപ് ഇതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപിന്റെ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഭൂമി കൈയേറ്റം ആരോപിച്ചു വന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി, തുടര്‍നടപടിക്കു സാധ്യതയില്ലെന്നു റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
വിജിലന്‍സ് കോടതി ഇതു നിരാകരിച്ചു. കേസില്‍ ആരെയും പ്രതി ചേര്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്.
Keywords: Dileep, D Cinemas, Court
COMMENTS