ന്യൂഡല്‍ഹി: പ്രകടനപത്രികയുടെ ഭാഗമായി സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വാര്‍ത്താ സമ്മേളനം ന...
ന്യൂഡല്‍ഹി: പ്രകടനപത്രികയുടെ ഭാഗമായി സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിമാസം 12,000 രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വീതം നല്കുന്ന പദ്ധതിയാണിത്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലുടന്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങുമെന്നും പിന്നീട് രാജ്യവ്യാപകമാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
എന്‍.ഡി.എ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയെന്നുള്ള പ്രഖ്യാപനത്തെ മറികടക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
രാജ്യത്തെ 20 ശതമാനം പാവപ്പെട്ടവര്‍ക്ക് ഇത് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ചോദ്യങ്ങള്‍ക്കെല്ലാം രണ്ടു ദിവസത്തിനകം മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Keywords: Congress, Election manufesto, Account, Rahul Gandhi

COMMENTS