ന്യൂഡല്‍ഹി: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും നേതാക്കള്‍ക്കു...
ന്യൂഡല്‍ഹി: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും നേതാക്കള്‍ക്കുമായി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ കോഴപ്പണം നല്‍കിയെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബി.ജെ.പിക്ക് ഇതൊരു കനത്ത തിരിച്ചടി തന്നെയാകും.
കാരവാന് എന്ന ഇംഗ്ലീഷ് മാഗസിനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍കം ടാക്സിന്റെ പക്കലുള്ള യെദിയൂരപ്പയുടെ സ്വന്തം കൈപ്പടയിലുള്ള ഏതൊക്കെ നേതാക്കള്‍ക്ക് പണം നല്കിയെന്നുള്ളതിന്റെ വ്യക്തമായ തെളിവുകളാണ് മാഗസിന് പുറത്തുവിട്ടിരിക്കുന്നത്.
യെദിയൂരപ്പയുടെ 2009 ലെ ഡയറിയാണ് പുറത്തുവിട്ടിരിക്കുന്നത്. 36 പേര്‍ക്ക് കോടികള്‍ നല്‍കിയതായാണ് ഡയറിയിലുള്ളത്. നിരവധി ജഡ്ജിമാര്‍ക്കും പണം നല്‍കിയതായി ഡയറിയിലുണ്ട്. എല്ലാ പേജുകളിലും യെദിയൂരപ്പയുടെ ഒപ്പുമുണ്ട്.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് നല്‍കിയിരിക്കുന്ന കോടികളുടെ കണക്കിനു പുറമെ ബി.ജെ.പി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടിയും നേതാക്കള്‍ക്ക് 800 കോടിയും നല്‍കിയതായി ഡയറിയില്‍ വ്യക്തമാക്കുന്നുണ്ട്.
Keywords: B.J.P, Yeddyurappa, Diary, Congress

COMMENTS