Search

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല: ഇന്ത്യയ്ക്ക് വ്യാപാരരംഗത്തുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: വ്യാപാരരംഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ നീക്കം. ഇതിനായുള്ള നിര്‍ദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി.

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ട്രംപിന്റെ ഈ നിര്‍ദ്ദേശം അറുപത് ദിവസങ്ങള്‍ക്ക് ശേഷം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര സംഘട്ടനങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും, ഇന്ത്യന്‍ വിപണിയില്‍ അമേരിക്കയ്ക്ക് ന്യായമായും യുക്തിസഹവുമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഉറപ്പ് ഇതുവരെ ഇന്ത്യ നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ്  ഇതു സംബന്ധിച്ചിച്ച്  പ്രതിനിധിസഭാ നേതാക്കള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

യു.എസ് ട്രേഡ് ഹെഡ് ഓഫീസും ഇക്കാര്യം സ്ഥിരീകരിക്കുകയും ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജി.എസ്.പി) പദ്ധതിയില്‍ നിന്ന് ഇന്ത്യയെനീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു.

Keywords: America, India, Trade, Donald Trump



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല: ഇന്ത്യയ്ക്ക് വ്യാപാരരംഗത്തുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു