മഞ്ചേശ്വരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന...
മഞ്ചേശ്വരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറില്‍ വന്ന അജ്ഞാത സംഘം ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
കൃപേഷ് സംഭവസ്ഥലത്തും ശരത്ത് മംഗലാപുരത്തെ ആശുപത്രിയിലുമാണ് മരിച്ചത്. സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ദിവസങ്ങളായി ഇവിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ട്.
കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കും.
Keywords: Congress Party, Murder, Kasargod, Hartal
COMMENTS