ഇടഞ്ഞത് തെച്ചിക്കോട്ടു കാവ് രാമചന്ദ്രന് തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി എത്തിച്ച തെച...
ഇടഞ്ഞത് തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്
തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന ഇടഞ്ഞ് രണ്ടുപേരെചവിട്ടിക്കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന് എന്നിവരാണ് മരിച്ചത്.
കേരളത്തില്‍ ഇന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.
കോട്ടപടി ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നെള്ളിപ്പിനോടൊപ്പം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാര്‍ തന്നെയാണ് ഉത്സവ എഴുന്നെള്ളിപ്പിന് ആനയെ കൊണ്ടുവന്നത്. ഈ വീട്ടുമുറ്റത്തു തന്നെയായിരുന്നു ആനയെ തളച്ചത്.
അടുത്ത പറമ്പില്‍ പടക്കം പൊട്ടിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. പടക്കം കേട്ട് ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ആനയുടെ അടുത്തു നിന്ന ബാബു ചവിട്ടേറ്റ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുരുകന് രാത്രിയോടെയാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര് വീട്ടു മുറ്റത്തുണ്ടായിരുന്നു.
തിക്കിലും തിരക്കിലും എട്ടുപേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. അമ്പത് വയസിലേറെയുണ്ട്. കാഴ്ചക്കുറവുള്ള ആനയ്ക്കു മദപ്പാടുമുണ്ടായിരുന്നു.
Keywords: Thechikkottukavu Ramachandran, Temple Tusker
COMMENTS