ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം ആക്രമിച്ച സംഭവത്തിലെ സൂത്രധാരനും പാകിസ്ഥാനിയുമായ കൊടും ഭീകരന് കമ്രാനെയും സ്ഫോടക വസ്തു...
ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹം ആക്രമിച്ച സംഭവത്തിലെ സൂത്രധാരനും പാകിസ്ഥാനിയുമായ കൊടും ഭീകരന് കമ്രാനെയും സ്ഫോടക വസ്തു തയ്യാറാക്കിയ അഫ്ഗാനി ഭീകരന് ഘാസി റഷീദിനെയും സുരക്ഷാ സേന വധിച്ചു.
ഇന്നു രാവിലെ പുല്‍വാമയിലെ പിങ്ലാനില് ഇവര്‍ ഒളിച്ചിരിക്കുന്ന വീടു മനസ്സിലാക്കി സേന ഇവിടം വളയുകയായിരുന്നു. ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു.
ആഗോള ഭീകരന് മസൂദ് അസറിന്റെ വലംകൈയാണ് കൊല്ലപ്പെട്ട കമ്രാന്‍. കശ്മീര്‍ താഴ് വരയില്‍ ഭീകര സംഘടനയിലേക്ക് യുവാക്കളെ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ഭീകരനാണ് ഇയാള്‍.
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്മാരില് ഒരാളാണ് കമ്രാന്‍. ഭീകരര്‍ ഇവിടെയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെളുപ്പിന് സൈന്യം ഇവിടം വളയുകയായിരുന്നു.
മൂന്നു ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സേന വളഞ്ഞപ്പോള്‍ തന്നെ ഭീകരര്‍ക്കു വിവരം കിട്ടി. ഈ മേഖല ഭീകരരെ അനുകൂലിക്കുന്ന നിരവധി പേര് താമസിക്കുന്നയിടമാണ്.
സൈനിക വാഹനവ്യൂഹം ആക്രമിച്ച ജെയ്ഷെ ഇ മുഹമ്മദ് സംഘത്തിലെ ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്നവരെന്നു സൈന്യത്തിനു വിവരം കിട്ടിയിരുന്നു.
പ്രദേശം സൈന്യം വളഞ്ഞുവെന്ന് മനസ്സിലാക്കി ഭീകരര്‍ അപ്രതീക്ഷിതമായി സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ വെടിവയ്പ്പിലാണ് നാലു സൈനികര്‍ മരിച്ചത്.
സേനയുടെ അമ്പത്തഞ്ചാം റൈഫിള്‍ റെജിമെന്റ്, സിആര്‍പിഎഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് ആക്രമണം നടത്തുന്നത്.
മേജര്‍ ഡിഎസ് ധോന്ദിയാല്, ഹെഡ് കോണ്‍സ്റ്റബിള്‍ സാവേ രാം, ശിപോയ് അജയ് കുമാര്‍, ശിപോയ് ഹരിസിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച ഭടന്മാര്. ഗുരുതരമായി പരിക്കേറ്റ ശിപോയ് ഗുല്‍സാര്‍ മുഹമ്മദിനെ ബദാമിബാഗിലെ ആര്‍മി ബേസ് ആശുപത്രിയിലേക്കു മാറ്റി.
ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ സഹായം കൊടുത്ത വീട്ടുടമയും ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഡിഎന്‍എ പരിശോധനയും മറ്റും നടത്തിയ ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.
Keywords: India, Pakistan, Pulwama Encouter
COMMENTS