കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2017 - 2018 വര്‍ഷത്തെ സ്വാശ്രയ മെഡിക്...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 2017 - 2018 വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനപ്പരിശോധിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് നിശ്ചയിച്ച ഫീസ് പോരെന്നും കൂടുതല്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നും കാട്ടി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ നല്‍കിയിരുന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. നാലായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായാണ് ഈ വിധി വന്നിരിക്കുന്നത്.
ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മീഷന് ഉത്തരവു പ്രകാരം നിശ്ചയിച്ചിരുന്ന 4.5 ലക്ഷം മുതല്‍ 5.5 ലക്ഷം വരെയുള്ള ഫീസ് ഹൈക്കോടതി റദ്ദാക്കി. രണ്ടു മാസത്തിനകം പുതുക്കിയ ഫീസ് നിശ്ചയിക്കണമെന്നും കോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചു.
ഒരു വര്‍ഷം 11 ലക്ഷം മുതല്‍ 15 ലക്ഷം വരെഫീസ് ലഭിക്കണമെന്നതാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ആവശ്യം.

COMMENTS