കോട്ടയം: എഴുത്തുകാരി കെആര്‍ മീരയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം നടത്തിയ അശ്ലീല ചുവയുള്ള പ്രതികരണം വിവാദമ...
കോട്ടയം: എഴുത്തുകാരി കെആര്‍ മീരയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം നടത്തിയ അശ്ലീല ചുവയുള്ള പ്രതികരണം വിവാദമാവുന്നു.
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന വാഴപ്പിണ്ടി പ്രതിഷേധത്തിനെതിരേ ആയിരുന്നു മീരയുടെ പോസ്റ്റ്. മീരയുടെ പോസ്റ്റ് പരോക്ഷമായി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതാണെന്നായിരുന്നു യൂത്തു കോണ്‍ഗ്രസുകാരുടെ പരാതി.
നീ പോ മോനേ ബല രാമാ... എന്നു തുടങ്ങുന്നതായിരുന്നു മീരയുടെ പോസ്റ്റ്.
മീരയുടെ പോസ്റ്റ് : അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.
അതിനു ബല്‍റാം മറുപടി പറഞ്ഞതിങ്ങനെ:
പോ മോളെ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു... ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മീരയുടെ പോസ്റ്റിനു ലഭിച്ചതിലും ഇരട്ടി ലൈക്ക് ബല്‍റാമിനു ലഭിച്ചു. ഫേസ്ബുക്ക് പോസ്റ്റിനു ചുവടെ അസഭ്യവര്‍ഷവുമായി പലരും എത്തിയതോടെ കെ.ആര് മീര വീണ്ടും പ്രതികരിച്ചു.
തെറി പറയുന്നവര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്താന്‍ തയാറാകണമെന്നാണ് മീരയുടെ പ്രധാന ആവശ്യം.
Kyewords: KR Meera, VT Balram, Congress, CPM
COMMENTS