ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ് അവതരണം. കേന്ദ്ര ധനസഹമന്ത്രി പീയുഷ് ഗോയലാണ് ഇടക്കാ...
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് നികുതിയിളവ് സംബന്ധിച്ച പ്രഖ്യാപനമാണ്. നിലവിലെ പരിധിയായ 2.5 ലക്ഷത്തില്‍ നിന്ന് ആദായ നികുതിയിളവ് അഞ്ചു ലക്ഷം രൂപയാക്കി. ഇളവുകള്‍ ചേരുമ്പോള്‍ ഇത് 6.5 ലക്ഷമാകുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കര്‍ഷകരുടെ ഉന്നമനമാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മന്ത്രി 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെറുകിട കര്‍ഷകര്‍ക്കായി വരുമാനപദ്ധതിയും പ്രഖ്യാപിച്ചു.
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരം രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നല്‍കും. ഇതിനായി 75,000 കോടി രൂപ മാറ്റിവച്ചെന്നും മന്ത്രി വ്യക്തമാക്കി.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്ഷന് പദ്ധതി, ഗോ സംരക്ഷണ പദ്ധതി, ഇ.എസ്.ഐ പരിധി വര്‍ദ്ധന, സൈനികരുടെ ശമ്പള വര്‍ദ്ധന, പ്രതിരോധ മേഖലയ്ക്കായി മൂന്നു ലക്ഷം കോടി തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള മോഡി സര്‍ക്കാരിന്റെ ബജറ്റിലുണ്ട്.
Keywords: Budget 2019, Modi government, Kisan Samman, Final budget
COMMENTS