പത്തനംതിട്ട: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതിദര്‍ശനം നടത്തിയെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി...
പത്തനംതിട്ട: ശബരിമലയില്‍ ശ്രീലങ്കന്‍ യുവതിദര്‍ശനം നടത്തിയെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ഈ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗമോ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗമോ ഇതുവരെ ഒദ്യോഗികമായി സ്ഥിരീകരണം നല്‍കാത്തതിനാലാണ് അദ്ദേഹം ഈ നിലപാടെടുത്തതെന്നാണ് സൂചന.
അതുമാത്രമല്ല ദര്‍ശനം നടത്തിയെന്നു പറയപ്പെടുന്ന ശ്രീലങ്കന്‍ യുവതി ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുമുണ്ട്. ഇതിനു മുന്‍പും ഇതുപോലുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുമുണ്ട്. അതിനാലാണ് ഈ തീരുമാനം.
എന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയുടെ ഈ തീരുമാനത്തിനൊപ്പമാണ് അയ്യപ്പഭക്തരായ ജനകോടികളും.
നേരത്തെ ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രിയുടെ നേതൃത്വത്തില്‍ നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
മൂന്നാമത് യുവതി ദര്‍ശനം നടത്തിയെന്നു അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ എന്താണ് ഇപ്പോള്‍ ശുദ്ധിക്രിയ നടത്താത്തതെന്ന് ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
മാത്രമല്ല തന്ത്രി സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
Keywords: Sabarimala, Thantri, Purification, CM

COMMENTS