ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതവും സിനിമയാവുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ദി ആക്സിഡന്റ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതവും സിനിമയാവുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ പ്രധാനമന്ത്രി മോഡിയുടെ കഥ സിനിമയാകുന്നത് ശ്രദ്ധേയമാണ്.
പിഎം നരേന്ദ്ര മോഡി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന് വിവേക് ഒബ്റോയ്യാണ് മോഡിയാകുന്നത്. മേരി കോം സംവിധാനം ചെയ്ത ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് സിംഗാണ് നിര്‍മ്മാതാവ്.
ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
അതേസമയം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മന്മോഹന് സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയൊക്കെ ചിത്രത്തില്‍ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
അനുപം ഖേറാണ് ഇതില്‍ മന്മോഹന് സിംഗാകുന്നത്.
Keywords: P.M Narendra Modi, Cinema, The Accidental Prime minister, Vivek Obroi

COMMENTS