കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭക്തരെ കൈവിട്ടപ്പോള്‍ തങ്ങള്‍ മാത്രമാണ് അവര്‍ക്കൊപ്പം നിന്നതെന്നു പ്രധാന...
കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭക്തരെ കൈവിട്ടപ്പോള്‍ തങ്ങള്‍ മാത്രമാണ് അവര്‍ക്കൊപ്പം നിന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി.
ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേതെന്നും കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമലയെന്നും കൊല്ലം പീരങ്കിമൈതാനത്ത് എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കുവേ മോഡി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് കടുത്ത പാപമാണെന്ന് ചരിത്രം രേഖപ്പെടുത്തും. ശബരിമലയുടെ കാര്യത്തില്‍ ഇത്രയും കടുത്ത നിലപാട് എല്‍ഡിഎഫ് എടുക്കുമെന്ന് കരുതിയില്ലെന്നും മോദി പറഞ്ഞു.
ഇതേസമയം, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാട്ടിയത്. അവര്‍ക്ക് ഈ വിഷയത്തില്‍ ഒരു നിലപാടില്ല. പത്തനംതിട്ടയിലും പാര്‍ലമെന്റിലും പറയുന്നത് രണ്ടുകാര്യങ്ങളാണ്. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്ഗ്രസിനെപ്രധാനമന്ത്രി വെല്ലുവിളിച്ചു.
ബിജെപി മാത്രമാണ് കേരളത്തിന്റെ സംസ്കാരത്തിനൊപ്പം നില്‍ക്കുന്നത് . സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല ബിജെപി നിലപാട്. ലിംഗനീതി, സാമൂഹ്യനീതി എന്നെല്ലാം പറഞ്ഞു വീരവാദം മുഴക്കുന്ന യുഡിഎഫും എല്‍ഡിഎഫും മുത്തലാഖിനെതിരാണ്.
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മുത്തലാഖിനെതിരെ ബില്ല് കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ നിരോധിച്ചതാണ് മുത്തലാഖ്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചാണ് അവര്‍ നിലപാടെടുക്കുന്നത്.
സാമ്പത്തിക സംവരണബില്ല് ചരിത്രഭൂരിപക്ഷത്തോടെ പാസ്സായെങ്കിലും മുസ്ലിം ലീഗ്, യുഡിഎഫ് സഖ്യകക്ഷി അതിനെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ നിലപാടെന്തെന്നും മോഡി ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത്. മാറിമാറി ഭരണം മാറുന്ന മുന്നണികളാണ് കേരളത്തെ നശിപ്പിച്ചത്.
ബിജെപി പ്രവര്‍ത്തകരെ വില കുറച്ചു കാണരുത്. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും. ശൂന്യതയില്‍നിന്നാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. ഞാന്‍ പറയുന്നു, കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും. ഞങ്ങള്‍ക്കെതിരേ എറിയുന്ന ഓരോ കല്ലും നാളെഞങ്ങള് ആയുധമാക്കി മാറ്റുമെന്നും മോഡി പറഞ്ഞു.
Keywords: Sabarimala, Lord Ayyappa, Narendra Modi
COMMENTS