കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഈ...
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഈ കേസുമായി ബന്ധപ്പെട്ട് സമരം ചെയ്ത കുറുവിലങ്ങാട്ട് മഠത്തിലെ നാലു കന്യാസ്ത്രീകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഈ കേസില്‍ സാക്ഷി പറയുമെന്നതിനാല്‍ തങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ടെന്നും തങ്ങളെ സ്ഥലം മാറ്റി സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം നടക്കുന്നതായും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
തങ്ങള്‍ പരാതിക്കാരിയെ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും തങ്ങളുടെ നിത്യചെലവിനുള്ള പണം പോലും സഭ നല്‍കുന്നില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് കന്യാസ്ത്രീകളുടെ ആവശ്യം.
Keywords: Bishop, Franko, Chief minister, Money

COMMENTS