ന്യൂഡല്‍ഹി: ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും മോഷ്ടിച്ചു. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും നടിയുമായ ഫര്ഹീന് പ്ര...
ശനിയാഴ്ച ഉച്ചയ്ക്ക് ദക്ഷിണ ഡല്‍ഹിയിലെ ഒരു മാളിലേക്ക് കാറോടിച്ചുപോകവേ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന നടിയുടെ കാറില്‍ ഇടിക്കാനായി ആക്രമിസംഘം ശ്രമം നടത്തിയിരുന്നു. അതു ചോദ്യം ചെയ്തപ്പോള്‍ നടിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും കവര്‍ച്ചയ്ക്ക് ഇരയാക്കുകയുമായിരുന്നു.
16000 രൂപയും വിലപ്പെട്ട കുറെ രേഖകളും വിലകൂടിയ ഫോണുമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഠക് ഠക് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കവര്‍ച്ചാ സംഘത്തിന്റെ കാറിന്റെ നമ്പര്‍ പൊലീസിനു ലഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bollywood actress, Saturday, Trafic signal, Car
COMMENTS