ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടത...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. മുകേഷ്, പവന്, ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ നാലു പ്രതികളുടെ വധശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ആലാഖ് അലോക് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
2013 ലാണ് ഈ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2017 ല്‍ ഈ പ്രതികള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍വച്ച് മരണപ്പെടുകയുമായിരുന്നു.
Keywords: Nirbhaya case, Supreme court, 23 year old student, dismisses

COMMENTS