പമ്പ: അപ്രതീക്ഷിതവും അതിശക്തവുമായ പ്രതിഷേധത്തെ തുടർന്ന് മനിതി സംഘം വനിതകൾ ശബരിമല സന്നിധാനത്തെത്താനാവാതെ മടങ്ങി. പൊലീസ് അകമ്പടിയിൽ പമ്പയ...
പമ്പ: അപ്രതീക്ഷിതവും അതിശക്തവുമായ പ്രതിഷേധത്തെ തുടർന്ന് മനിതി സംഘം വനിതകൾ ശബരിമല സന്നിധാനത്തെത്താനാവാതെ മടങ്ങി.
പൊലീസ് അകമ്പടിയിൽ പമ്പയിൽ എത്തിയ സംഘത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. അവിടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അവിടെ നിന്ന് പൊലീസ് സുരക്ഷയിൽ സംഘം സന്നിധാനത്തേയ്ക്കു തിരിച്ചു. എന്നാൽ, നീലിമലയിൽ പ്രതിഷേധക്കാരുടെ വലിയൊരു സംഘം അപ്രതീക്ഷിതമായി മുന്നിൽ നിരന്നതോടെ പൊലീസും വെട്ടിലായി.
ഇവിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ഇതോടെ, പിടിച്ചു നിൽക്കാനാവില്ലെന്നു കണ്ട് വനിതാ സംഘത്തെ പൊലീസ് തിരികെ പമ്പയിലേക്കു കൊണ്ടുപോയി. ഇവരെ സുരക്ഷിതമായി അതിർത്തി കടത്തി തമിഴ്നാട്ടിലേക്കു വിടുമെന്ന് പൊലീസ് പറഞ്ഞു.

COMMENTS