ഛത്തീസ്ഗഢിലെ ബിജെപി ആസ്ഥാനം തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതില്‍ പിന്നെ അഭിനന്ദ് ന്യൂഡല്‍ഹി : വോട്ടെണ്ണല്‍ പുരോഗമിക്കവെ, ഛത്തീസ്ഗഢില...
ഛത്തീസ്ഗഢിലെ ബിജെപി ആസ്ഥാനം തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതില്‍ പിന്നെ
അഭിനന്ദ്
ന്യൂഡല്‍ഹി : വോട്ടെണ്ണല്‍ പുരോഗമിക്കവെ, ഛത്തീസ്ഗഢില്‍ വ്യക്തമായ ഭൂരിപക്ഷം നേടി വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി രാജസ്ഥാനിലും 99 സീറ്റില്‍ മുന്നിലാണ്. മധ്യപ്രദേശിലാകട്ടെ സംഖ്യകള്‍ മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു. 114 കോണ്‍ഗ്രസ്, 106 ബിജെപി എന്നതാണ് ഏറ്റവും ഒടുവിലത്തെ നില. തെലങ്കാനയില്‍ 119ല്‍ 79 സീറ്റ് നേടി തെലങ്കാന രാഷ്ട്ര സമിതി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. മിസോറമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും മിസോ നാഷണല്‍ ഫ്രണ്ട് അധികാരം പിടിക്കുകയും ചെയ്തു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
രാജസ്ഥാനും മധ്യപ്രദേശും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. തെലങ്കാനയിലാകട്ടെ, കേന്ദ്രത്തില്‍ ബിജെപിക്കൊപ്പമായിരുന്ന തെലങ്കാന രാഷ്ട്ര സമതി (ടിആര്‍എസ്) അവരുമായി സഖ്യം പിരിഞ്ഞതില്‍ പിന്നെയുള്ള തിരഞ്ഞെടുപ്പാണ്. മിസോറമില്‍ കോണ്‍ഗ്രസ് ദീര്‍ഘകാലമായി ഭരിക്കുകയാണ്. ലാല്‍ തന്‍ഹൗല 2013 മുതല്‍ ഭരണം തുടരുകയായിരുന്നു.
COMMENTS