കൊച്ചി : തൃക്കാരയിലെ ഫ് ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്തിയ സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ അശ്വത...
കൊച്ചി : തൃക്കാരയിലെ ഫ് ളാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്തിയ സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍.
തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബു ഇപ്പോള്‍ താമസം കൊച്ചിയിലാണ്. ഇവരുടെ ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയ് എബ്രഹാമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇയാളും അറസ്റ്റിലായി.
എംഡിഎംഎ (Methylenedioxymethamphetamine) എന്നറിയപ്പെടുന്ന മാരക ലഹരിമരുന്നാണ് ഇവരുടെ ഫ് ളാറ്റില്‍ നിന്നു പിടിച്ചെടുത്തത്. അറസ്റ്റിലായ ഇരുവരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
ബംഗളുരുവില്‍നിന്നാണ് മയക്കുമരുന്ന് ഇവര്‍ സംഘടിപ്പിച്ചിരുന്നത്. ഗ്രാമിന് 2000 രൂപ വിലവരുന്നതാണ് മയക്കുമരുന്നെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ വലിയൊരു ശേഖരം ഇവിടെനിന്നു പിടികൂടിയെന്നാണ് അറിയുന്നത്.
കൊച്ചിയില്‍ സമീപകാലത്തായി വന്‍ തോതില്‍ മയക്കുമരുന്നു പിടികൂടുന്നുണ്ട്. സ്വകാര്യ കുറിയര്‍ കമ്പനികളും ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്വറി ബസ്സുകളും അറിഞ്ഞോ അറിയാതെയോ മയക്കുമരുന്നിന്റെ വാഹകരാവുന്നുണ്ടെന്നും പൊലീസ് കരുതുന്നു.
Keywords: Aswathy Babu, Actress, Arrested, Drugs, Thrikkakkara Police, Methylenedioxymethamphetamine
COMMENTS