പത്തനംത്തിട്ട: ശബരിമല സന്നിധാനത്തേയ്ക്കു തിരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് നിലയ്ക്കല...
പത്തനംത്തിട്ട: ശബരിമല സന്നിധാനത്തേയ്ക്കു തിരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് നിലയ്ക്കലില്‍ വച്ചു കസ്റ്റഡിയിലെടുത്തു.
ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന് മല ചവിട്ടാനെത്തിയത്. തനിക്കു വാഹന പാസ്സുണ്ടെന്നും സന്നിധാനത്ത് രാവിലെ നെയ്യഭിഷേകവും ഗണപതി ഹോമവും നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന് പറഞ്ഞുവെങ്കിലും പൊലീസ് അത് അംഗീകരിച്ചില്ല.
എന്നാല്‍, ഇപ്പോള്‍ അദ്ദേഹം മല ചവിട്ടുന്നത് സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.
സുരേന്ദ്രനുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം തിരിച്ചു പോകാന്‍ സന്നദ്ധനായില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഭീഷണിപ്പെടുത്തി ഭക്തരെ കസ്റ്റഡിയിലെടുക്കുന്ന നിലപാട് വിലപ്പോവില്ലെന്നും ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
പൊലീസ് അറസ്റ്റു ചെയ്തു ജാമ്യം നേടിയ ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെപി ശശികല ടീച്ചര്‍ സന്നിധാനത്തേയ്ക്കു വരുന്നുണ്ടെന്ന സൂചനയെ തുടര്‍ന്നു പൊലീസ് സുരക്ഷ കര്‍ക്കശമാക്കി. ഇന്നലെ സന്നിധാനത്തേയ്ക്കു കെട്ടും കെട്ടിയെത്തിയ ശശികലയെ തടഞ്ഞ് കസ്റ്റഡിയിലെടുത്തതാണ് ഹര്ത്തലാലിനിടയാക്കിയത്.
നേരത്തേ ശബരിമലയില്‍ എത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്കു പുറപ്പെട്ടുവെങ്കിലും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരെ കണ്ടു മടങ്ങി.
തനിക്കു പമ്പ വരെ പോയാല്‍ മതിയെന്നായിരുന്നു ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ മേരി സ്വീറ്റി പറഞ്ഞത്. പക്ഷേ, ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. തുലാമാസ പൂജാ സമയത്ത് മേരി സ്വീറ്റി പമ്പയില്‍ എത്തി മടങ്ങിയിരുന്നു. അന്നും അവര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Keywords: Sabarimala, Lord Ayyappa, K Surendran, Police, Arrest, Sasikala Teacher
COMMENTS