കൊച്ചി: മണ്ഡകാലത്ത് സംഘര്ഷസാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍...
കൊച്ചി: മണ്ഡകാലത്ത് സംഘര്ഷസാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യമുണ്ടായപ്പോഴാണ് 144 പ്രഖ്യപിച്ചതെന്ന് എ.ജി കോടതിയെ ബോധിപ്പിച്ചു. സംഘര്‍ഷം തടയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും എ.ജി കോടതിയെ ബോധിപ്പിച്ചു.
സന്നിധാനത്ത് ഭക്തര്‍ക്ക് ശരണം വിളിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി എ.ജിയെ കോടതിയിലേക്ക് വിളിപ്പിച്ചത്.
സന്നിധാനത്തേക്ക് വരാതെ മുംബൈയില്‍ നിന്നുള്ള 130 ഓളം ഭക്തന്മാര് മടങ്ങിപ്പോയതിനെക്കുറിച്ചും കോടതി ആരാഞ്ഞു. യഥാര്‍ത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെട്ട കോടതി എ.ജിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കാര്യങ്ങളെങ്കില്‍ അംഗീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി.
Keywords: Sabarimala, A.G, High court, Report

COMMENTS