പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമലയില്‍ സമ...
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എസ്.എസ്ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം സാധ്യമാകണമെങ്കില്‍ 144 അടക്കമുള്ള നടപടികളും കടുംപിടുത്തവും സര്‍ക്കാര്‍ ഒഴിവാക്കണം.
ഭക്തര്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് നിര്‍ഭയം ദര്‍ശനം നടത്താനുള്ള അവസരം ശബരിമലയില്‍ ഉറപ്പു വരുത്തണം.
ഇന്ത്യയില്‍ ഇതുവരെ ഒരു ദേവാലയത്തിലും 144 പ്രഖ്യാപിച്ചിട്ടില്ലെന്നും ശബരിമല പോലുള്ള പുണ്യഭൂമിയില്‍ 144 പ്രഖ്യാപിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും അതുടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: N.S.S, G.Sukumaran Nair, Government, Sabarimala issue, 144
COMMENTS