Search

കര്‍ണാടകത്തില്‍ രണ്ടു ലോക്‌സഭാ സീറ്റിലും രണ്ടു നിയമസഭാ സീറ്റിലും ദള്‍-കോണ്‍ഗ്രസ് സഖ്യത്തിനു ജയം, കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ബിജെപി ഒരിടത്തു മാത്രം


ബംഗളൂരു: വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍, കര്‍ണാടകത്തില്‍ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. 

ബിജെപി കുറേ കാലമായി കുത്തകയായി വച്ചിരുന്ന സിറ്റിംഗ് ലോക്‌സഭാ സീറ്റായ ബെല്ലാരി ഉള്‍പ്പെടെ നാലിടത്ത് അവര്‍ തോറ്റു.  നാലിടത്തും ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. ബെല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാസീറ്റുകളുമാണ് ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യം പിടിച്ചത്.

സിറ്റിംഗ് ലോക്‌സഭാ സീറ്റായ ശിവമോഗയില്‍ ബിജെപിക്ക് ആശ്വാസജയം കിട്ടി. ബെല്ലാരി ലോക്‌സഭാ സീറ്റില്‍ രണ്ടു ലക്ഷം വോട്ടിനാണ് ബിജെപിയുടെ പരാജയം. പ്രമുഖ ബിജെപി നേതാവ് ബി ശ്രീരാമുലുവിന്റെ സഹോദരി ജെ ശാന്തയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ഉഗ്രപ്പയാണ് വിജയിച്ചത്.

സിറ്റിംഗ് സീറ്റായ ശിവമോഗയില്‍ 52148 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപിവിജയിച്ചു. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് വിജയിച്ചത്.

മാണ്ഡ്യയില്‍ ദളിന്റെ ശിവരാമ ഗൗഡ 3,24,925 വോട്ടിനു വിജയിച്ചു. ദളിന്റെ സിറ്റിംഗ് സീറ്റാണിത്.

രാമനഗര നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി 10,9137 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ ഇവിടെ മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് സിദ്ദു ജാംഖണ്ഡി നിയമസഭാ സീറ്റില്‍ 39476 വോട്ടിനു ജയിച്ചു.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കൈകോര്‍ത്തു നിന്ന ആദ്യ തിഞ്ഞെടുപ്പുമായിരുന്നു ഇത്. ഈ കൈകോര്‍ക്കല്‍ ഭാവിയിലും ഫലം ചെയ്യുമെന്ന സൂചനയാണ് ഇതിലൂടെ കിട്ടുന്നത്.


Keywords: Karnataka, By election, Congress, B.J.P



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കര്‍ണാടകത്തില്‍ രണ്ടു ലോക്‌സഭാ സീറ്റിലും രണ്ടു നിയമസഭാ സീറ്റിലും ദള്‍-കോണ്‍ഗ്രസ് സഖ്യത്തിനു ജയം, കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ബിജെപി ഒരിടത്തു മാത്രം