Search

ഇവള്‍ ആണോ, ഹ്രസ്വ ചിത്രം നെറ്റില്‍ തരംഗമാവുന്നു


ബാലവേല വിരുദ്ധ സന്ദേശമുയര്‍ത്തി  ഒരുകൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ 'ഇവള്‍ ആണോ' എന്ന ഹ്രസ്വചിത്രം നെറ്റില്‍ ശ്രദ്ധേയമാകുന്നു.
പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടുന്ന മലയാളികള്‍ക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് ചുറ്റുപാടും നടക്കുന്ന ബാലവേലയും ബാലപീഡനങ്ങളും. ഇതിനെതിരെ നടക്കുന്ന ചില ബോധവല്‍ക്കരണ കാട്ടിക്കൂട്ടല്‍ പരിപാടികള്‍ കൂടി ബാലപീഡനമായി മാറിയാലോ... അത്തരമൊരു കാഴ്ച പങ്കുവയ്ക്കുന്ന ഹ്രസ്വചിത്രമാണ്  'ഇവള്‍ ആണോ'.

ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂണ്‍ 12ന് ഒരു സ്‌കൂളില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മാനേജുമെന്റില്‍ നിന്നു ലഭ്യമാകാവുന്ന അവാര്‍ഡ് മുന്നില്‍ക്കണ്ട് മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാര്‍ത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവൃത്തികളും അനന്തര ഫലമായ വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ചങ്ക്‌സ് മീഡിയയുടെ  ബാനറില്‍ ശിബി പോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിബി പോട്ടോര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, കളര്‍ കറക്ഷന്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.

റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മിയും മാസ്റ്റര്‍ ജഗന്‍ ശ്യാംലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ പശ്ചാത്തലമായ ചിത്രത്തില്‍ ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ. അബിപോളും പ്രധാനാധ്യാപിക പ്രിന്‍സിയും മറ്റ് അധ്യാപകരും കുട്ടികളുമാണ്  കഥാപാത്രങ്ങളായി രംഗത്തുള്ളത്.

വിജേഷ്‌നാഥ് മരത്തങ്കോട്, ജിഷ്ണു കെ.രാജ് എന്നിവര്‍ ഛായാഗ്രഹണവും, ഷിജീഷ് ഷണ്‍മുഖ എഡിറ്റിംഗും  പശ്ചാത്തല സംഗീതം സന്തേഷ് റെയിന്‍ മങ്കിയും നിര്‍വഹിച്ചു. സമൂഹത്തിന്റെ പരിഛേദമായ ചില നേര്‍ക്കാഴ്ചകളുമായെത്തുന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ അജിത്കുമാര്‍ രാജ അദ്ധ്യക്ഷനായ ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചലച്ചിത്ര താരം ജയരാജ് വാര്യര്‍ സി ഡി പ്രകാശനം നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത് സി ഡി ഏറ്റുവാങ്ങി.

കാലിക പ്രസക്തി വിളിച്ചോതുന്ന ഹ്രസ്വചിത്രം  സ്‌കൂളുകളിലും കോളേജുകളിലും ഒപ്പം സമൂഹമാധ്യമങ്ങളിലും പ്രദര്‍ശനം തുടരുന്നു.









Keywords: Ival Aano, Short Film, Movie, Shibi Pottur, Lakshmi, Chanks Media





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇവള്‍ ആണോ, ഹ്രസ്വ ചിത്രം നെറ്റില്‍ തരംഗമാവുന്നു