ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിക്ക് ശ്രീശ്രീരവിശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ ആര്‍ട് ഒഫ് ലിവിംഗ് ബംഗളൂരു ആശ്രമത്തില്‍ തിരി...
ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിക്ക് ശ്രീശ്രീരവിശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ ആര്‍ട് ഒഫ് ലിവിംഗ് ബംഗളൂരു ആശ്രമത്തില്‍ തിരി തെളിഞ്ഞു.
കേരളത്തിലെ പ്രമുഖ ആര്‍ട് ഒഫ് ലിവിംഗ് ആശ്രമങ്ങളിലും ഒരേ സമയം പൂജകള്‍ നടക്കുന്നുണ്ട്. തിന്മയുടെ മേല്‍ നന്മ ! ഇതാണ് നവരാത്രി നാളില്‍ ശ്രീശ്രീരവിശങ്കര്‍ നല്കുന്ന സന്ദേശം.
പൂജ , ഹോമം , സത്സംഗ് , ധ്യാനം , പ്രസാദവിതരണം, എന്നിവയാല്‍ സമൃദ്ധമായ ആഘോഷപരിപാടിയാണ് ആശ്രമത്തില്നടക്കുന്നത് .
മന്ത്രപൂരിതമായ ആത്മീയാന്തരീക്ഷത്തിലേക്ക് ഭാരതത്തിലും വിദേശരാജ്യങ്ങളിലുമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ആര്‍ട് ഒഫ് ലിവിംഗ് സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ ദിവാകരന് ചോമ്പാല അറിയിച്ചു.
COMMENTS