സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഒരു ഡസനോളം സ്ത്രീകള്‍ ഒരേസമയം ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു പ്രതിരോധത്തിലായ കേന്ദ്ര വിദേശകാര്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഒരു ഡസനോളം സ്ത്രീകള്‍ ഒരേസമയം ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു പ്രതിരോധത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ ഒടുവില്‍ രാജിവച്ചു.
തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുന്നതിനു വേണ്ടിയാണ് രാജിയെന്നും അക്ബര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നീതി തേടി താന്‍ കോടതിയെ വ്യക്തിപരമായി സമീപിക്കുന്നതുകൊണ്ടാണ് രാജി. രാജ്യത്തെ സേവിക്കാനുള്ള അവസരം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടും അദ്ദേഹം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോപണങ്ങളുടെ പെരുമഴയായതോടെ, നൈജീരിയയില്‍ പര്യടനത്തിലായിരുന്ന അക്ബര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്നു. വിമാനമിറങ്ങിയപ്പോള്‍ തന്നെ മാധ്യമപ്രവര്ത്തകര്് അക്ബറിനെ വളഞ്ഞു. ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. ഗതികെട്ട് പിന്നീടു പ്രതികരിക്കാമെന്നു മാത്രം പറഞ്ഞു.
ലൈംഗിക ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്ദേഹത്തോടു തിരിച്ചുവരാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുകയായിരുന്നു.
അക്ബറിന്റെ കാര്യത്തില്‍ ബിജെപിയും വെട്ടിലായിരുന്നു. രാജിവയ്ക്കാതെ പിടിച്ചുനില്ക്കാന് അദ്ദേഹം പരമാവധി ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെ ഇനിയും സഹിക്കേണ്ടെന്നു ബിജെപിയിലെ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തു. ഇനിയും അക്ബറിനെ ചുമന്നാല്‍ പാര്‍ട്ടി നാറുമെന്നായിരുന്നു ഇവരുടെ നിലപാട്.
മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബര്‍ കൂടെ ജോലി ചെയ്തിരുന്ന നിരവധി യുവതികളെയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്. മീ ടൂവിലൂടെ ഒരാള്‍ ആരോപണമുന്നയിച്ചപ്പോള്‍ പിന്നെ ആരോപണങ്ങളുടെ കുത്തൊഴുക്കായിരുന്നു.

COMMENTS