സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഒരു ഡസനോളം സ്ത്രീകള്‍ ഒരേസമയം ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു കസേര തെറിക്കുന്ന ഘട്ടത്തിലായ കേ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഒരു ഡസനോളം സ്ത്രീകള്‍ ഒരേസമയം ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നു കസേര തെറിക്കുന്ന ഘട്ടത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മൗനം.
മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അക്ബറിനെതിരേ ആരോപണങ്ങളുയര്‍ന്നത്. നൈജീരിയയിലായിരുന്ന അക്ബര്‍ ഡല്‍ഹിയില്‍ ഇന്നു രാവിലെയാണ് എത്തിയത്. വിമാനമിറങ്ങിയപ്പോള്‍ തന്നെ മാധ്യമപ്രവര്ത്തകര്് അക്ബറിനെ വളഞ്ഞു. ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. ഗതികെട്ട് പിന്നീടു പ്രതികരിക്കാമെന്നു മാത്രം പറഞ്ഞു.
ലൈംഗിക ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നതോടെ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്ദേഹത്തോടു തിരിച്ചുവരാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുകയായിരുന്നു.
അക്ബറിന്റെ കാര്യത്തില്‍ ബിജെപിയും വെട്ടിലാണ്. നേതൃത്വം പ്രതികരിച്ചിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന് ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രി ഉമാഭാരതിയുടെ പ്രതികരണം.
വൈകാതെ തന്നെ അക്ബര്‍ പ്രധാനമന്ത്രിക്കു രാജിക്കത്തു കൈമാറുമെന്നാണ് കരുതുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
COMMENTS