തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയെ ദേവസ്വം മന്ത്രി കടകംപള്ളി സുര...
സുപ്രീംകോടതിയുടെ ഏറ്റവും സുപ്രധാനമായ വിധിയാണ് ഇന്നുണ്ടായതെന്ന് മന്ത്രി ജി.സുധാകരന് വ്യക്തമാക്കി. സമൂഹത്തോടും ഭരണഘടനയോടും സ്ത്രീകളോടും കാണിച്ച നീതിയാണ് ഈ വിധിന്യായമെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധി എല്ലാ തരത്തിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമെന്ന് കര്‍ണ്ണാടകമന്ത്രി ജയമാല അഭിപ്രായപ്പെട്ടു. ദൈവം തന്ന വിധിയാണ് ഇതെന്നും പൂര്‍വികരുടെ പുണ്യമാണ് ഈ വിധിയെന്നും ജയമാല വ്യക്തമാക്കി. 1986ല്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 27 വയസിലായിരുന്നു ജയമാലയുടെ ശബരിമല സന്ദര്‍ശനം. ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു. എന്നാല്‍ സുപ്രീം കോടതിയെ അംഗീകരിക്കുന്നതായും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
COMMENTS