പിണറായി അമേരിക്കയിലേക്കു പറന്നു, യാത്ര അതീവരഹസ്യമായി, പകരം ചുമതല ആര്‍ക്കും കൊടുത്തില്ല, ഭരണം യുഎസിലിരുന്ന് ഇ ഫയലിലൂടെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തില്‍ അമേരിക്കയിലേക്കു ...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തില്‍ അമേരിക്കയിലേക്കു പോയി.
ഭാര്യ കമലയും ഒപ്പമുണ്ട്. ദുബായിലെത്തിയ ശേഷം അവിടെനിന്നായിരിക്കും പിണറായി അമേരിക്കയിലേക്കു പോവുക. പിണറായിയുടെ രോഗമെന്തെന്നു വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഒരു രഹസ്യ സ്വഭാവവുമുണ്ട്. തിങ്കളാഴ്ച പോകുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, ഞായറാഴ്ച വെളുപ്പിനു തന്നെ അദ്ദേഹം എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര പുറപ്പെടുകയായിരുന്നു. മുഖ്യമന്ത്രി എപ്പോള്‍ പോകുമെന്നു മന്ത്രിസഭയിലെ അംഗങ്ങളിലും പലരും അറിഞ്ഞിരുന്നില്ല. യാത്രയുടെ യഥാര്‍ത്ഥ വിവരം അറിയാമായിരുന്നത് പൊതു ഭരണ സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമായിരുന്നു.

വെളുപ്പിനു മൂന്നു മണിക്കു മുഖ്യമന്ത്രി യാത്രയ്ക്കായി ഇറങ്ങുമ്പോഴാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയുന്നത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പോലും യാത്രാസമയം അറിഞ്ഞില്ല. എന്തായാലും മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മിനസോട്ടയിലെ മയോക്‌ളിനിക്കിലാണ് പിണറായി ശസ്ത്രക്രിയയ്ക്കു വിധേയനാവുക. 17 ദിവസമാണ് ചികിത്സയ്ക്ക് വിധേയനാകുക. കാന്‍സര്‍ ബാധിതനായ വേളയില്‍ മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മയോ കഌനിക്കിലായിരുന്നു ചികിത്സ തേടിയിരുന്നത്. എകെ ആന്റണിയും ഇവിടെ ചികിത്സ തേടി എത്തിയിട്ടുണ്ട്.

വിവിധ രോഗങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സ്ഥാപനമാണ് മയോക്‌ളിനിക്. സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നത്.
ഓഗസ്റ്റ് 19നാണ് പിണറായി അമേരിക്കയിലേക്ക് പോകാനിരുന്നത്. കേരളത്തെ ഗ്രസിച്ച പ്രളയത്തെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
ചുമതല ആര്‍ക്കും കൈമാറാതെയാണ് പിണറായി പോയിരിക്കുന്നത്. ഇ പി ജയരാജന് ചുമതല കൈമാറുമെന്നു നേരത്തേ ശ്രുതിയുണ്ടായിരുന്നു. ഇ ഫയല്‍ സംവിധാനത്തിലൂടെ അമേരിക്കയിലിരുന്നു തന്നെ മുഖ്യമന്ത്രി ഫയലുകള്‍ തന്നെ തീര്‍പ്പാക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാളെ ഏല്പിട്ടില്ലെങ്കിലും മന്ത്രിസഭായോഗം ചേരേണ്ടിവന്നാല്‍ ഇപി ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. അമേരിക്കയില്‍ പോകുന്ന വിവരം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സദാശിവത്തെ മുഖ്യമന്ത്രി നേരിട്ട് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളും ജയരാജന്‍ സ്വീകരിക്കും.

Keywords: Pinarayi Vijayan, US, Mayo Clinic, Treatment, Jayarajan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11022,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പിണറായി അമേരിക്കയിലേക്കു പറന്നു, യാത്ര അതീവരഹസ്യമായി, പകരം ചുമതല ആര്‍ക്കും കൊടുത്തില്ല, ഭരണം യുഎസിലിരുന്ന് ഇ ഫയലിലൂടെ
പിണറായി അമേരിക്കയിലേക്കു പറന്നു, യാത്ര അതീവരഹസ്യമായി, പകരം ചുമതല ആര്‍ക്കും കൊടുത്തില്ല, ഭരണം യുഎസിലിരുന്ന് ഇ ഫയലിലൂടെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiJPLOoBnUPFyj_RJ__mjAc6HZDRgIx_cRBUkEpMNSPeL-8MQKS7eAo67ijohv8ghW-wKWhzkgEoqKidVf0TOWDMNPhYWa1eEV_nC4R5yIWxWooeKLoSPN5Wy9toL3Kec9iFFrgUHg02U/s640/pinarayi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiJPLOoBnUPFyj_RJ__mjAc6HZDRgIx_cRBUkEpMNSPeL-8MQKS7eAo67ijohv8ghW-wKWhzkgEoqKidVf0TOWDMNPhYWa1eEV_nC4R5yIWxWooeKLoSPN5Wy9toL3Kec9iFFrgUHg02U/s72-c/pinarayi.jpg
www.vyganews.com
https://www.vyganews.com/2018/09/piinarayi-vijayan-left-to-us.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/09/piinarayi-vijayan-left-to-us.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy