തൃശൂര്‍: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക...
തൃശൂര്‍: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനവും പുറത്തുശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും ജീവന്‍ലാലിന് നഷ്ടമാകും.
അതേസമയം സി.പി.എമ്മിന് യുവതി പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ പൊലീസില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലും സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലുമാണ് ജീവന്‍ലാലിനെതിരെ നടപടി സ്വീകരിച്ചതെന്നും പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
ജൂലൈ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി പരീക്ഷയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റല്‍ റൂമിലായിരുന്നു താമസിച്ചിരുന്നതെന്നും അവിടെ വച്ച് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടന്നത് തിരുവനന്തപുരത്തുവച്ചായതിനാല് കേസ് അങ്ങോട്ടേക്കു മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

COMMENTS