നോട്ടിംഗ്ഹാം: ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടിടിച്ച ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തിരിച്ചടിച്ചു കയറുന്നു. രണ്ടാം ഇന്‍...
നോട്ടിംഗ്ഹാം: ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടിടിച്ച ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തിരിച്ചടിച്ചു കയറുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയലക്ഷ്യം നല്കി ഇന്ത്യ ഡിക്ളയര്‍ ചെയ്തു.
168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായിട്ടാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്. 352/7 എന്ന സ്കോറില്‍ എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റണ്‍സെടുത്തിട്ടുണ്ട്.
ക്യാപ്ടന് വിരാട് കോലി (103)യുടെ സെഞ്ചുറിയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. ചേതേശ്വര്‍ പുജാര(72), ഹാര്‍ദിക് പാണ്ഡ്യ(52*) എന്നിവരുടെ അര്‍ധസെഞ്ചുറിയും ഇന്നിംഗ്സിനു കരുത്തായി.
മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത് 124/2 എന്ന നിലയിലാണ്. കോലിക്കൊപ്പം ചേതേശ്വര്‍ പൂജാര ഉറച്ചു നിന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വട്ടംചുറ്റി. ബെന്‍ സ്റ്റോക്സാണ് പൂജാരയെ മടക്കിയത്. കോലിയും പുജാരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 113 റണ്‍സ് നേടി.
സെഞ്ചുറി നേടിയുടന്‍ ക്രിസ് വോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി കോലിയും പുറത്തായി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ജയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ച് (ഒന്ന്) മടക്കി.
തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ(29)യും പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. രണ്ടു ദിവസം ബാക്കി നില്‍ക്കേ കളി ഇന്ത്യയുടെ വരുതിയില്‍ വരാനാണ് സാദ്ധ്യത.
ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 161 റണ്‍സിന് പുറത്താക്കാനായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് കളി ഇന്ത്യയുടെ വരുതിയിലാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്.
Keywords: Hardik Pandya, limelight, cricket Test , England, Cheteshwar Pujara, skipper, Virat Kohli ,unbeaten , Shikhar Dhawan , KL Rahul
COMMENTS