ജക്കാര്‍ത്ത: പിവി സിന്ധു ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടച്ചു. ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍...
ജക്കാര്‍ത്ത: പിവി സിന്ധു ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടച്ചു. ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയുടെ തായ് സു യിങിനോട് സിന്ധു തോറ്റു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ എതിരാളി കീഴടക്കിയത്. ആദ്യവസാനം തായ് താരത്തിന്റെ മുന്നേറ്റമായിരുന്നു.
സിന്ധുവാകട്ടെ നിരവധി പിഴവുകള്‍ വരുത്തുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വീണ്ടും സ്വപ്നമായി മാറി.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നെവാള്‍ സെമിയില്‍ തോറ്റ് വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടിരുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ സിന്ധു ഫൈനലില്‍ നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്.
Keywords: Olympic medallist, P.V. Sindhu, final, individual silver medal , Asian Games , women’s singles, title clash , Tai Tzu-Ying, Jakarta, Hyderabad, Saina Nehwal, bronze, World Championship , Spain, Carolina Marin, Beiwen Zhang, Thailand Open , Nozomi Okuhar
COMMENTS