Search

പ്രളയബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി ശ്രീശ്രീരവിശങ്കര്‍ അനുയായികള്‍



കൊച്ചി :  പ്രളയ ബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി ശ്രീശ്രീരവിശങ്കര്‍ കര്‍മ്മ പദ്ധതിക്ക് തുടക്കമായി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്ത്തുക്കള്‍ , കുടിവെള്ളവും , മറ്റു പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, പ്രളയ ബാധിത മേഖലകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും.

ആര്‍ട് ഒഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സന്നദ്ധ വളണ്ടിയര്‍മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനൊപ്പം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിലും പങ്കാളികളാകും .

എല്ലാത്തരം പ്ലാസ്റ്റിക്കുകളും തരംതിരിച്ച് അതാതിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ബാംഗളൂര്‍ ആശ്രമത്തിന്റെ  നിയന്ത്രണത്തില്‍  പ്‌ളാസ്റ്റിക് സംസ്‌കരണകേന്ദ്രങ്ങളിലേക്ക്  പിന്നീട് എത്തിക്കും.

സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട് ഒഫ് ലിവിംഗ് കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനവുമായി  സഹകരണമുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആര്‍ട് ഒഫ് ലിവിംഗ് കേരള ചെയര്‍മാന്‍ എസ് . എസ് ചന്ദ്രസാബു പറഞ്ഞു .

ഈ ഉദ്യമത്തില്‍  പങ്കാളികളാവാന്‍ വ്യക്തികളെയും സംഘടനകളെയും  സന്നദ്ധപ്രവര്‍ത്തകരെയും  ശ്രീശ്രീ രവിശങ്കര്‍ സ്വാഗതം ചെയ്തു.  ഫോണ്‍: 9447463491.

Keywords: Art of Living, Plastic Removal, Sri Sri Ravishankar, Kerala Flood


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രളയബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി ശ്രീശ്രീരവിശങ്കര്‍ അനുയായികള്‍