സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനം പാളിയെന്നു വ്യാപക പരാതി ഉയരുന്നതിനിടെ, വിശദീകര...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനം പാളിയെന്നു വ്യാപക പരാതി ഉയരുന്നതിനിടെ, വിശദീകരണമവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
നാടറിയുന്നവര്ക്കു മാത്രമേ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാവൂ എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സേനയെ ഏല്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്. സേനയെ രക്ഷാപ്രവര്‍ത്തനം ഏല്പിച്ചിരുന്നുവെങ്കില് അവര്‍ ഏക ധ്രുവമായി പ്രവര്‍ത്തിച്ചു രക്ഷാപ്രവര്‍ത്തനം നടത്തുമായിരുന്നു.
ഇപ്പോള്‍ ജില്ലാ അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശമനുസരിച്ചാണ് സേന പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ പ്രാദേശിക പരിഗണനകള്‍ക്കു മുന്‍ഗണ നല്‍കുന്നുണ്ട്. ഇതു വലിയ വീഴ്ചകള്‍ക്കും കാരണമാവുന്നുണ്ട്.
ആയിരം പേര് കുടുങ്ങിക്കിടക്കുന്നിടത്തു രക്ഷാപ്രവര്‍ത്തനം ആദ്യം നടത്തുന്നതിനു പകരം ഉന്നതരോ അവരുടെ ബന്ധുക്കളോ കുടുങ്ങിക്കിടക്കുന്നിടത്തേയ്ക്ക് ആദ്യം പോകാന്‍ സേന നിര്‍ബന്ധിതമാവുന്നുണ്ട്. ഇതാണ് പാളിച്ചയ്ക്കും വ്യാപക വിമര്‍ശനത്തിനും ഇടയാക്കുന്നതും.
കേരളത്തില്‍ സേനയ്ക്ക് ഒറ്റയ്ക്കു രക്ഷാപ്രവര്‍ത്തനം നടത്താനാവില്ലെന്നും അതുകൊണ്ടാണ് നേതൃത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും പിണറായി പറഞ്ഞു.
എന്നാല്‍, ലോകത്തെ നടുക്കിയ സുനാമി പ്രശ്നം പോലും ഒറ്റയ്ക്കു നേരിട്ടു തഴക്കവും പാരമ്പര്യവുമുള്ള ഇന്ത്യന്‍ സേനകളെ അവിശ്വസിക്കുന്നതെന്തിനെന്ന ചോദ്യമാണ് മറുവശത്ത് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
കേരളത്തില്‍ പത്തു ശതമാനം പ്രദേശങ്ങള്‍ സമുദ്ര നിരപ്പിനു താഴെയാണ്. പലേടത്തും മോശം കാലാവസ്ഥ നിമിത്തം ഹെലികോപ്ടറുകള്‍ക്കു രക്ഷാദൗത്യം നടത്താനാവാതിരുന്നിടത്തു മത്സ്യത്തൊഴിലാളികളും മറ്റുമാണ് യഥാസമയം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു.
ഭക്ഷ്യക്ഷാമമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

COMMENTS