സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ജലനിരപ്പ് 140 അടിയിലേക്ക് എത്താന്‍ തുടങ്ങിയതോടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജലനിരപ്പ് 140 അടിയിലേക്ക് എത്താന്‍ തുടങ്ങിയതോടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. ഇതോടെ, പെരിയാറില്‍ നീരൊഴുക്കു വീണ്ടും ശക്തമായിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ തുറക്കുകയെന്നാല്‍ ജലം ഇടുക്കി ഡാമിലേക്ക് എത്തുന്നു എന്നാണര്‍ത്ഥം. അതിനാല്‍, ഇടുക്കിയില്‍ എല്ലാ ഷട്ടറുകളും തുറന്നുവയ്ക്കേണ്ട സ്ഥിതിയുമാണ്.
വെളുപ്പിന് 2.30ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയെത്തുകയായിരുന്നു. ഇതോടെ, 13 സ്പില്‍ വേ ഷട്ടറുകള്‍ ഒരടി വീതം തുറന്നു. രണ്ടു മണിക്കൂറിനു ശേഷം മൂന്നു ഷട്ടറുകള്‍ അടച്ചു. പക്ഷേ, രാവിലെ അഞ്ചരയ്ക്കുള്ള കണക്കുകള്‍ പ്രകാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.55 അടിയാണ്.
മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാമിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. സ്പില്‍ വേ ഷട്ടര്‍ തുറന്നതും അടച്ചതുമെല്ലാം തമിഴ്നാട് തന്നെയാണ്.
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിക്കൊണ്ടു പോകാന്‍ കേരളം ആവശ്യപ്പെട്ടുവെങ്കിലും ഈ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടു നിറഞ്ഞതിനാല്‍ തമിഴ്നാടിനു വലിയ താത്പര്യമില്ലാത്ത സ്ഥിതിയാണ്.
മുല്ലപ്പെരിയാറില്‍ ജലം 140 അടി പിന്നിട്ടതോടെ അടിവാരത്തു താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്.
വന്‍തോതില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള സ്പില്‍ വേ ഷട്ടറുകള്‍ തുറന്നേക്കും. പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
സ്പില്‍ വേ തുറന്നേക്കുമെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണറുടെ അറിയിപ്പ് ലഭിച്ചതായി ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ ഇന്നലെ അറിയിച്ചിരുന്നു.
പെരിയാറിന്റെ തീരത്തുള്ള എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍ ജില്ലാ കളക്ടറുടെ അറിയിപ്പു ലഭിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്നും ചീഫ് സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. കേരളത്തിലേക്കു വെള്ളം ഒഴുകാത്ത വിധമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മിതി. ഡാമിലെ ജലം പെന്‍ സ്റ്റോക്ക് പൈപ്പിലൂടെയും കനാലിലൂടെയും തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഡാം പണിതത്. എന്നാല്‍, ജലനിരപ്പ് അപകടരമായ വിധത്തില്‍ ഉയര്‍ന്നാല്‍ കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിടാനാണ് പിന്നീട് സ്പില്‍ വേ പണിതത്. അതിനു മുന്നിലും തമിഴ്നാട് മണ്ണിട്ടുയര്‍ത്തിയത് വിവാദമായിരുന്നു.
COMMENTS