Search

രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കേരളാ പൊലീസ്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയത്തില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമം കാഴ്ചവച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കേരളാ പൊലീസിന്റെ ആദരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസ് തങ്ങളുടെ ആദരവും അഭിനന്ദനവും മത്സ്യത്തൊഴിലാളികളെ അറിയിച്ചത്.

'കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍... കടലിന്റെ മക്കള്‍.... മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്ത് കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്' എന്നാണ് കേരള പൊലീസിന്റെ പോസ്റ്റ്.

ഇതോടൊപ്പം രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കേരളാ പൊലീസ്