Search

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, ദുരിതാശ്വാസത്തിന്റെ മറവില്‍ പണപ്പിരിവ്, പിന്നാലെയുണ്ട് പൊലീസ്

തിരുവനന്തപുരം: പ്രളയം സംസ്ഥാനത്തെ വിഴുങ്ങുമ്പോള്‍ ദുരന്തത്തിന്റെ മറവില്‍ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസ്. ദുരന്തത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും സഹായം പ്രവഹിക്കുന്നതിനിടയിലാണ്

ദുരിതാശ്വാസത്തിനു സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് തമിഴില്‍ വന്ന സന്ദേശത്തിലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ സ്വകാര്യവ്യക്തിയുടേതാണെന്നു കണ്ടെത്തി. ഇയാളെ പിടികൂടാന്‍ സൈബര്‍ സെല്‍ ശ്രമം തുടങ്ങി.

സാമൂഹ്യമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ പൊലീസ് നിരീക്ഷിക്കും.

അതിനിടെ സര്‍ക്കാരിനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് സൈനിക വേഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നയാള്‍ സൈനികനല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നു.


Keywords: Kerala flood, Police, relief works.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, ദുരിതാശ്വാസത്തിന്റെ മറവില്‍ പണപ്പിരിവ്, പിന്നാലെയുണ്ട് പൊലീസ്