ചെങ്ങന്നൂര്‍: പ്രളയത്തില്‍ ചെങ്ങന്നൂരില്‍ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. ഇനിയും രക്ഷിക്കാന്‍ ആയിരങ്ങളുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന റി...
ചെങ്ങന്നൂര്‍: പ്രളയത്തില്‍ ചെങ്ങന്നൂരില്‍ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. ഇനിയും രക്ഷിക്കാന്‍ ആയിരങ്ങളുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.
സര്‍വശേഷിയുമെടുത്തു രക്ഷാദൗത്യത്തിലാണ് സേനയും നാട്ടുകാരും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം. കുടുങ്ങിക്കിടക്കുന്നവരില്‍ വലിയൊരു വിഭാഗത്തിന് ഇന്നലെ തന്നെ ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചിരുന്നു. ഇതൊന്നും കിട്ടാതെ ദിവസങ്ങളായി കിടക്കുന്നവരുമുണ്ട്.
ചെങ്ങന്നൂരില്‍ ഇപ്പോഴും കനത്ത മഴ പെയ്യുന്നുണ്ട്. അതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
പാണ്ടനാട് മേഖലയിലാണ് ദുരിതമേറെയും. അവിടെ ഇന്നലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
2 ALHs + 3 Seakings + 4 Chetaks airborne with Relief material this morning pic.twitter.com/I4iNIsgirc
— SpokespersonNavy (@indiannavy) August 19, 2018
ബോട്ടുകളില്‍ പോയുള്ള രക്ഷാദൗത്യത്തിനും പരിമിതികളുണ്ട്. മതിലുകളും മരങ്ങളും പോസ്റ്റുകളുമെല്ലാം ഇടയ്ക്കുള്ളതിനാല് ബോട്ടുകള്‍ എളുപ്പം ഓടിച്ചു ചെല്ലാനാവുന്നില്ല.
ഹെലികോപ്ടറില്‍ തൂങ്ങിക്കയറാന്‍ ചിലര്‍ വിമുഖത കാട്ടുന്നതും രക്ഷാദൗത്യത്തിനു തടസ്സമാകുന്നു. സമയവും ഇന്ധനവുമെല്ലാം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണിതെന്നാണ് സേനയുടെ പരിഭവം.
കുട്ടനാട്ടില്‍ ഏതാണ്ട് പൂര്‍ണമായും ജനത്തെ ഒഴിപ്പിക്കേണ്ട സ്ഥിതിയാണ്. കുമരകം മുതല്‍ വൈക്കം വരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. ഇവിടെയും രക്ഷാദൗത്യം ഒന്നോ രണ്ടോ ദിവസം കൊണ്ടു പൂര്‍ത്തിയാക്കാനാവുമോ എന്നു പോലും നിശ്ചയമില്ല.
Keywords: Kerala Floods, Chengannur, Pandanadu, Kuttanadu
COMMENTS