സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി കസേര തെറിച്ച ഇപി ജയരാജന് മന്ത്രിക്കസേരയിലേക്കു തിരിച്ചുവരു...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി കസേര തെറിച്ച ഇപി ജയരാജന് മന്ത്രിക്കസേരയിലേക്കു തിരിച്ചുവരുമ്പോള്‍ സിപിഎമ്മിലെ ചേരി ഉള്‍പ്പാര്‍ട്ടി ബലാബലത്തിലും മാറ്റം വരികയാണ്.
പുറത്തുനിന്നശേഷം തിരിച്ചെത്തുന്ന ജയരാജന് കൂടുതല്‍ ശക്തനായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സാര്‍ത്ഥം വിദേശത്തേയ്ക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല പോലും വന്നെത്തുക ജയരാജനിലായിരിക്കും.
വിഎ്-പിണറായി പോരിന്റെ കാലം കഴിഞ്ഞതോടെ തന്നെ സിപിഎമ്മില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു രണ്ടു ചേരികള്‍ രൂപപ്പെട്ടിരുന്നു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വേദികളില്‍ താഴ്ത്തിക്കെട്ടലിന് ഇരയാവുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കാകട്ടെ, മുഖ്യമന്ത്രിയുടെ താഴെയുള്ള റോളാണ് പലപ്പോഴും കിട്ടുന്നതും.
ഇതെല്ലാം തന്നെ ശാക്തികമായി പാര്‍ട്ടിയില്‍ പുതിയ ചേരിക്കു കാരണമായിട്ടുണ്ട്. നേരത്തേയുള്ളതു പോലെ ഒന്നും മറനീക്കി പുറത്തുവരുന്നില്ലെന്നു മാത്രം. അത്രത്തോളം കാര്യങ്ങള്‍ എത്തിയിട്ടില്ലാത്തതിനാല്‍ കൂടിയാണ് പുറമേ കാര്യങ്ങള്‍ ശാന്തമായി പോകുന്നത്.
ഈയവസരത്തിലാണ ജയരാജന് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. പുറത്തുനില്‍ക്കുന്ന ജയരാജന് കൂടുതല്‍ അപകടകാരിയായി മാറാമെന്ന തിരിച്ചറിവു കൂടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഭരണം നടത്തുന്നവരെ പ്രേരിപ്പിക്കുന്നത്. കണ്ണൂരില്‍ ഇപി ജയരാജന് ശക്തമായ വേരുകളുണ്ട്. മാത്രമല്ല, പാര്‍ട്ടിക്ക് പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നതില്‍ ഉള്‍പ്പെടെ ജയരാജന്റെ മിടുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമാണ്.
ജയരാജന് ഭരണത്തിലേക്കു വരുന്നതോടെ കണ്ണൂര്‍ കേന്ദ്രമായുള്ള ശാക്തിക ചേരിയില്‍ വീണ്ടും മാറ്റം വരികയാണ്. മാത്രമല്ല, മന്ത്രിസഭിലെ രണ്ടാമനായി നടന്നിരുന്ന മന്ത്രി എകെ ബാലനും അല്പം താഴേയ്ക്കു മാറേണ്ട സ്ഥിതി വന്നിരിക്കുകയാണ്.
തനിക്കു നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രിസഭയില്‍ പോരായ്മ ഉണ്ടായിട്ടില്ല തന്നെ തിരിച്ചെടുക്കുന്നതെന്നുമാണ് ജയരാജന് പറഞ്ഞത്.
ജയരാജന് തിരിച്ചെത്തുന്നതോടെ മന്ത്രിസഭയിലും പുനസ്സംഘടനയുണ്ടാകും. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വ്യക്തമാക്കിയത്.
ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകള്‍ കിട്ടും.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി മൊയ്തീന് തദ്ദേശസ്വയംഭരണവകുപ്പ് നല്‍കും.
തദ്ദേശസ്വയംഭരണ മന്ത്രിയായ കെ.ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകള്‍ക്ക് പുറമേ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല കിട്ടും. ഉന്നത വിദ്യാഭ്യാസം വിദ്യാഭ്യാസ മന്ത്രിക്കു നഷ്ടപ്പെടുമെന്നര്‍ത്ഥം.Keywords: CPM, EP Jayarajan, AC Moitheen, Industries Minister, Kerala Politics, Kodiyeri Balakrishnan
COMMENTS