ഇന്ത്യന്‍ ചീട്ടുകൊട്ടാരം ലോര്‍ഡില്‍ തോറ്റത് ഇന്നിംഗ്‌സിനും 159 റണ്‍സിനും, പരാജയത്തിന് അര്‍ഹരെന്ന് ക്യാപ്ടന്‍ കോലി

ലോര്‍ഡ്‌സ്: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ചീട്ടുകൊട്ടാരത്തെ ഇന്നിങ്‌സിനും 159 റണ്‍സിനും കടപു...


ലോര്‍ഡ്‌സ്: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ചീട്ടുകൊട്ടാരത്തെ ഇന്നിങ്‌സിനും 159 റണ്‍സിനും കടപുഴക്കിയിട്ടു ഇംഗ്ലണ്ട്.

ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്‌സിനെ അപേക്ഷിച്ചു രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കു പുരോഗതിയുണ്ട്! ഒന്നാം ഇന്നിംഗ്‌സില്‍ 107 ആള്‍ ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 130 വരെ പിടിച്ചുനിന്നിട്ടാണ് വീണത്.

ജയിംസ് ആന്‍ഡേഴ്‌സണാണ് മാന്‍ ഒഫ് ദി മാച്ച്. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി.

'പരാജയത്തിന് ഞങ്ങള്‍ അര്‍ഹരാണ്' എന്നാണ് മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്. ഞങ്ങള്‍ കളിച്ച രീതിയെക്കുറിച്ച് എനിക്ക് അഭിമാനമില്ല. ഇംഗ്ലണ്ട് വിജയം അര്‍ഹിക്കുന്നു, ഞങ്ങള്‍ പരാജയവും, കോലി പറഞ്ഞു.

ഇടയ്ക്കിടെ പെയ്യുന്ന മഴയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ, ആ മഴ തന്നെ വില്ലനാവുകയും ചെയ്തു. ഇടവിട്ടു പെയ്ത മഴയില്‍ പിച്ചിലുണ്ടായ ഈര്‍പ്പം ഇംഗഌഷ് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി മുതലെടുക്കുകകയായിരുന്നു.

അതിനിടെ ക്യാപ്റ്റന്‍ കോലിയുടെ പരിക്കും ഇന്ത്യയെ വലച്ചു. പുറംവേദനയുള്ള കോലി പരമ്പരയിലെ ശേഷിക്കുന്നത് കളിക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ഏഴിന് 396 റണ്ണെടുത്ത് ഡിക്ലയര്‍ ചെയ്തു. ക്രിസ് വോക്‌സ് 137 റണ്ണുമായി പുറത്താകാതെനിന്നു. സാം കറന്‍ 40 റണ്ണെടുത്ത് പുറത്തായി. 289 റണ്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടക്കത്തിലേ വിരട്ടി. പിന്നാലെ സ്റ്റുവര്‍ട്ട് ബ്രോഡും. സ്‌കോര്‍: ഇന്ത്യ 107, 130; ഇംഗ്ലണ്ട് 7396ഡികഌയേഡ്.

ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞുമടുത്ത ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ പന്തുതൊട്ടതോടെ കളിമാറുകയായിരുന്നു. സ്വിങ്ങും ബൗണ്‍സും നിറഞ്ഞുനിന്നതായിരുന്നു അവരുടെ ബോളിംഗ്.

ട്രെന്റ് ബ്രിഡ്ജിലാണ് മൂന്നാമത്തെ ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റുകളും ഇംഗ്‌ളണ്ട് ജയിച്ചതോടെ അവര്‍ക്കാണ് മാനസികമായും ആധിപത്യം.

Keywords: Pacer, James Anderson, Stuart Broad, England, India,Test series, Stuart Broad, Ajinkya Rahane, Cheteshwar Pujara, Virat Kohli, Dinesh Karthik, Chris Woakes



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇന്ത്യന്‍ ചീട്ടുകൊട്ടാരം ലോര്‍ഡില്‍ തോറ്റത് ഇന്നിംഗ്‌സിനും 159 റണ്‍സിനും, പരാജയത്തിന് അര്‍ഹരെന്ന് ക്യാപ്ടന്‍ കോലി
ഇന്ത്യന്‍ ചീട്ടുകൊട്ടാരം ലോര്‍ഡില്‍ തോറ്റത് ഇന്നിംഗ്‌സിനും 159 റണ്‍സിനും, പരാജയത്തിന് അര്‍ഹരെന്ന് ക്യാപ്ടന്‍ കോലി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEik-cPRdpJWVoFHoyFPYXPssepEFBVu0414J60t0xW0a8LcxwZUfHSCq7VAhPwIhzCZF4Myo6zBKBP_rQbNDuXknm2l1HSzF0f50ZVlVNeWGZ7XtkzzTVZZt2fHWcSh60ZdvHc9M9NIsMo/s640/england+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEik-cPRdpJWVoFHoyFPYXPssepEFBVu0414J60t0xW0a8LcxwZUfHSCq7VAhPwIhzCZF4Myo6zBKBP_rQbNDuXknm2l1HSzF0f50ZVlVNeWGZ7XtkzzTVZZt2fHWcSh60ZdvHc9M9NIsMo/s72-c/england+india.png
www.vyganews.com
https://www.vyganews.com/2018/08/england-beat-india-for-innings.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/08/england-beat-india-for-innings.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy