പാണ്ടനാട്: കടുത്ത പ്രളയക്കെടുതിയിലായ ചെങ്ങന്നൂര്‍ പാണ്ടനാട്ട് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹ...
പാണ്ടനാട്: കടുത്ത പ്രളയക്കെടുതിയിലായ ചെങ്ങന്നൂര്‍ പാണ്ടനാട്ട് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
ഇവിടെ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അതിനാല്‍ തന്നെ ഇനിയും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇവിടെ പതിനായിരക്കണക്കിന് ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീവ്രരക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.
ദിവസങ്ങളോളം ഭക്ഷണവും മരുന്നുമില്ലാത്തതിനാല്‍ ഇവിടെ ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോ സൈന്യമോ ഇവിടെയെത്തിയില്ലെന്ന പരാതിയും ഇവിടെ ഉയരുന്നുണ്ട്.

COMMENTS