തിരുവനന്തപുരം: കനത്ത മഴ സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയുടെ ഉന്നതതല യോഗം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്ത് ...
തിരുവനന്തപുരം: കനത്ത മഴ സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയുടെ ഉന്നതതല യോഗം തിരുവനന്തപുരത്ത് നടന്നു.
സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 22 ഡാമുകള്‍ തുറന്നുവിട്ടെന്നും ഇത് അസാധാരണമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉന്നതതല യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മഴക്കെടുതിയെക്കുറിച്ച് സംസാരിച്ചത്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ മാത്രമേ അപകട സ്ഥലങ്ങളിലേക്ക് പോകാവൂയെന്നും വിനോദസഞ്ചാരികള്‍ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് ശരിയായ വിവരങ്ങള്‍ എത്തിക്കാന്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

COMMENTS