Search

ഇടുക്കിയില്‍ ജലനിരപ്പ് 2401, പരമാവധി ശേഷി 2403, കനത്ത ജാഗ്രത, മൂന്നു ഷട്ടറുകള്‍ തുറന്നു

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു. 2403 ആണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ജനനിരപ്പ് 2401 ല്‍ എത്തിയത്.

ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു. രാവിലെ ഏഴു മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്. മൂന്നു ഷട്ടറുകളിലും കൂടി സെക്കന്‍ഡില്‍ 120000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്. അഞ്ചു ഷട്ടറിന്റെ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. നാലു മണിക്കൂര്‍ ട്രയല്‍ റണ്ണാണ് തീരുമാനിച്ചിരുന്നത്. മഴ തുടര്‍ന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. അതോടെ വെള്ളിയാഴ്ച പുലര്‍ച്ചര്‍ച്ചെ വരെ ഷട്ടര്‍ തുറന്നിടാന്‍ തീരുമാനിച്ചു.

ജലനിരപ്പ് പരമാവധിയോട് അടുത്തതോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് തുറന്നത്.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കി. ചെറുതോണിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.


Highlight: Alert declared as three shutters of idukki cheruthony dam are opened. 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇടുക്കിയില്‍ ജലനിരപ്പ് 2401, പരമാവധി ശേഷി 2403, കനത്ത ജാഗ്രത, മൂന്നു ഷട്ടറുകള്‍ തുറന്നു