ശ്രീനഗര്‍: അവധിയില്‍ വീട്ടിലെത്തിയ സി.ആര്.പി.എഫ് ജവാനെ തീവ്രവാദികള്‍ വീടാക്രമിച്ച് വെടിവെച്ചുകൊന്നു. പുല്‍വാമയില്‍ നൈയിലെ വീട്ടില്‍ അവധി...
ശ്രീനഗര്‍: അവധിയില്‍ വീട്ടിലെത്തിയ സി.ആര്.പി.എഫ് ജവാനെ തീവ്രവാദികള്‍ വീടാക്രമിച്ച് വെടിവെച്ചുകൊന്നു. പുല്‍വാമയില്‍ നൈയിലെ വീട്ടില്‍ അവധിയില്‍ എത്തിയ സി.ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദിനെ തീവ്രവാദികള്‍ വീടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ഥലത്ത് സൈന്യം ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കശ്മീരില്‍ സൈനികരെ തീവ്രവാദികള്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തുന്ന രീതി ഇപ്പോള്‍ പതിവായിരിക്കുകയാണ്.
സ്ഥലത്ത് സൈന്യം ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കശ്മീരില്‍ സൈനികരെ തീവ്രവാദികള്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തുന്ന രീതി ഇപ്പോള്‍ പതിവായിരിക്കുകയാണ്.
COMMENTS