പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വന്‍ സ്വീകരണം. വൈശാഖ് മമ്മൂട്ടി ഹിറ്റ് ചിത്രമായ പോക്കിരിരാജയില്‍ ...
പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വന്‍ സ്വീകരണം. വൈശാഖ് മമ്മൂട്ടി ഹിറ്റ് ചിത്രമായ പോക്കിരിരാജയില്‍ നിന്നു വ്യത്യസ്തമായ ഗെറ്റപ്പിലാണ് മെഗാ സ്റ്റാര്‍ ഈ ചിത്രത്തിലെത്തുന്നത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. പുലിമുരുകനിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായ പീറ്റര്‍ ഹെയ്ന് ആയിരിക്കും ഈ ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുക.
തമിഴ് നടന് ജയ്, ജഗപതി ബാബു തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. 120 ദിവസം നീണ്ടുനില്‍ക്കും ചിത്രീകരണം. കേരളവും തമിഴ്നാടും ലൊക്കേഷനുകളായിരിക്കും.
രാജയെന്ന മമ്മൂട്ടി കഥാപാത്രം ഗംഭീര പ്രകടനമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
2019 വിഷുവിനായിരിക്കും റിലീസ്. ചിത്രീകരണം ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങും.
COMMENTS