മെസ്സിയെ കേന്ദ്രീകരിച്ചാണ് അര്‍ജന്റീനയുടെ തന്ത്രങ്ങളെന്നു മനസ്സിലാക്കി അതിനെ കൃത്യമായി ഭേദിച്ചതാണ് ഫ്രാന്‍സിനു വിജയത്തിലേക്കുള്ള വഴി തു...
മെസ്സിയെ കേന്ദ്രീകരിച്ചാണ് അര്‍ജന്റീനയുടെ തന്ത്രങ്ങളെന്നു മനസ്സിലാക്കി അതിനെ കൃത്യമായി ഭേദിച്ചതാണ് ഫ്രാന്‍സിനു വിജയത്തിലേക്കുള്ള വഴി തുറന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെംഷാംപ്സ്.
എന്റെ ലക്ഷ്യം മെസ്സിയെ നിരായുധനാക്കുക ആയിരുന്നു. എന്‍ഗോളോ കാന്റെയെ ഇതിനായി നിയോഗിച്ചു. പന്ത് മെസ്സിയിലേക്ക് എത്തിക്കാതിരിക്കാനാണ് ശ്രമിച്ചത്.
മഷറാനോ, ബനേഗ, എന്നിവരുമായുള്ള മെസ്സിയുടെ വേരുകള്‍ മുറിച്ചു. ഇതോടെ മെസ്സിക്ക് ഗ്രൗണ്ടില്‍ കാര്യമായൊന്നും ചെയ്യാനായില്ല. പരിചയക്കുറവുള്ള ടീമാണ് ഫ്രാന്‍സ്. എങ്കിലും കളിക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.
മെസ്സിയെയും അര്‍ജന്റീനയെയും മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ആശ്വാസത്തിലാണ് ദെംഷാംപ്സ്. കോച്ചിന്റെ തന്ത്രങ്ങളാണ് വിജയിച്ചതും.
പത്തൊന്‍പതാം വയസ്സില്‍ ഇരട്ടഗോളുമായി ടീമിനെ രക്ഷിച്ച കൈലിയന്‍ എംബാപ്പേയുക്കുറിച്ച് കോച്ച് പറയുന്നത് ഇങ്ങനെ.
മികച്ച പ്രതിഭ. എംബാപ്പെ ഫ്രഞ്ചുകാരനായത് എന്റെ ഭാഗ്യം. മധ്യഭാഗത്തുകൂടി കളിക്കുന്നതിനേക്കാള്‍ വശങ്ങളിലൂടെ കുതിക്കാനാണ് എംബാപ്പേയ്ക്ക് താത്പര്യം. അതിനുള്ള അവസരം ഒരുക്കി. ഗോളും നേടി.
എംബാപ്പേയുടെ ശരിയായ വേഗം അര്‍ജന്റീനയ്ക്കെതിരെ വന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്പേസ് ഉണ്ടാക്കി കളിക്കാന്‍ അവന് മിടുക്കനാണ്. എംബാപ്പേയ്ക്ക് ഇനിയുമേറെ മുമ്പോട്ടുപോകാനാവും.
-Source: sportsglobe.in
Keywords: Mexit, France coach, Didier Deschamps, World Cup, Messi, Argentina, Kazan, perfunctory, footballing
COMMENTS