Search

മഴയില്‍ വന്‍ നാശം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി



തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍  ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ ഉണ്ടാകും. മഴയുടെ നാശനഷ്ടങ്ങളെക്കുറിച്ച് വിവിധ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അവധിയാണെങ്കിലും ആലപ്പുഴ ജില്ലയില്‍ അങ്കണവാടികളില്‍ നിന്ന് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കും നല്‍കുന്ന സമീകൃതാഹാര വിതരണം മുടങ്ങില്ല.

ഇക്കഴിഞ്ഞ 11ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചു്. പകരം ഈമാസം 28നും ഓഗസ്റ്റ് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ആലപ്പുഴ കളക്ടര്‍ അറിയിച്ചു.

കുട്ടനാട്ടില്‍ പമ്പയാര്‍ കരകവിഞ്ഞൊഴുകുകന്നു. ഇവിടെ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തലാക്കി.

കനത്ത മഴയിലും കാറ്റിലും സംസ്ഥാനമൊട്ടാകെ വന്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി മുടങ്ങുന്നതും ദുരിതം കൂട്ടുന്നു. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും  തകര്‍ന്നതായി പലേടത്തു നിന്നും റിപ്പോര്‍ട്ടുണ്ട്.

വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കാന്‍ ജീവനക്കാരും കരാര്‍ തൊഴിലാളികളും ശ്രമിക്കുന്നുണ്ട്. ലോകകപ്പ് ഫൈനല്‍ ദിനമായതിനാല്‍ പലേടത്തും ഫുട്‌ബോള്‍ ആരാധകര്‍ വൈദ്യുതി മുടങ്ങിയാല്‍ അക്രമാസക്തരായേക്കുമെന്ന ഭയവുമുണ്ട്.

ജലനിരപ്പ് ഉയരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പു നല്കി.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മഴയില്‍ വന്‍ നാശം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി