കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപ...
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കാര്യങ്ങള്‍ വിലയിരുത്താന്‍ മറ്റന്നാള്‍ തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
അതേസമയം, നിപ്പ വൈറസ് പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് ഇന്നു രാവിലെ ഓസ്ട്രേലിയയില്‍ നിന്നെത്തി. മറ്റന്നാള്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തിനു ശേഷം മരുന്ന് വിതരണം ചെയ്യും.

COMMENTS