തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെ.എസ്.ആര്.ടി.സി പതിയെ ലാഭത്തിലേക്ക് കടക്കുന്നു. ടോമിന് ജെ. തച്ചങ്കരി ചുമതലയേറ്റെടുത്ത്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കെ.എസ്.ആര്.ടി.സി പതിയെ ലാഭത്തിലേക്ക് കടക്കുന്നു. ടോമിന് ജെ. തച്ചങ്കരി ചുമതലയേറ്റെടുത്ത് തൊട്ടടുത്ത മാസത്തില്‍ തന്നെ കെ.എസ്.ആര്.ടി.സിയില്‍ ലാഭം കണ്ടുതുടങ്ങി. ഇന്ധന വില വര്‍ദ്ധനവ് അടക്കമുള്ള പ്രതിസന്ധികള്‍ നില നില്‍ക്കുമ്പോഴും പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് കെ.എസ്.ആര്.ടി.സി.
കഴിഞ്ഞ വര്‍ഷം മേയില്‍ 185.61 കോടി ആയിരുന്ന വരുമാനം ഈ വര്‍ഷം മേയ് ആയപ്പോഴേക്കും 207.35 കോടി രൂപയായി മാറി. ശബരിമല സീസണില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് വരുമാന വര്‍ധനവിന് കാരണമായിരിക്കുന്നത്.
ടോമിന്.ജെ.തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന് പ്രധാനകാരണമായി വിലയിരുത്തുന്നു. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് ഇന്‍സ്പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വര്‍ധനയുടെ കാരണങ്ങളായി കണക്കാക്കുന്നു. നോട്ടിഫൈഡ് അല്ലാത്ത റൂട്ടുകളില്‍ അവധി ദിവസങ്ങളില്‍ ബസുകള്‍ ഓടിച്ച് വരുമാനമുണ്ടാക്കാനും കെ.എസ്.ആര്.ടി.സി ലക്ഷ്യമിടുന്നുണ്ട്.
കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കുറവുള്ള ഡിപ്പോകളിലേക്ക് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സ്ഥലം മാറ്റാനും എം.ഡിയുടെ നിര്‍ദ്ദേശമുണ്ട്. വര്‍ദ്ധിക്കുന്ന ഇന്ധന വിലയും വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രയുമാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സിയെ പ്രതിസന്ധിയിലാക്കുന്നത്. ഏഴര കോടിയോളം രൂപയുടെ അധിക ചെലവ് ഡീസലിന് വില വര്‍ധിച്ചതോടെ കോര്‍പറേഷനുണ്ടായി.
ഓണ്‍ലൈന്‍ ടിക്കറ്റിംഗിലടക്കം കൊണ്ടു വന്ന പരിഷ്കാരങ്ങള്‍ വരുമാന വര്‍ധനയ്ക്ക് മറ്റൊരു കാരണമാണ്.
ഡ്രൈവറും കണ്ടക്ടറുമായി ജോലിക്ക് കയറിയ ശേഷം ചില സ്വാധീനങ്ങള്‍ ഉപയോഗിച്ച് മറ്റു തസ്തികകളില്‍ കയറിപ്പറ്റിയവരെയെല്ലാം പുറത്തിറക്കാനായതും ഏറെ നാളായി ജോലിക്കു വരാതിരിക്കുന്ന അയ്യായിരത്തോളം ജീവനക്കാരെ ജോലിക്കു വീണ്ടും കയറ്റിയതും ഡീസല്‍ അടിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടു വന്ന മാറ്റങ്ങളും വരുമാന വര്‍ദ്ധനവിന്റെ കാരണങ്ങളായി കരുതുന്നു.

COMMENTS